തിരുവനന്തപുരം.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. 5000 കോടി കടമെടുക്കാന്‍ കേന്ദ്രധനമന്ത്രാലയം കേരളത്തിന് അനുമതി നല്‍കി. വായ്പാ പരിധി അനുവദിക്കുമ്പോള്‍ ഈ തുക കുറവു വരുത്തും. വായ്പാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കേരളത്തിന്റെ തീരുമാനം.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്. . കടമെടുപ്പിന് അനുമതി വൈകുന്നതില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാര്യം ധരിപ്പിക്കണമെന്നും ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പില്‍ വ്യക്തത വേണമെന്ന കേന്ദ്ര നിലപാടില്‍ കേരളം മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താത്കാലിക ആശ്വാസമായി 5000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

വായ്പ പരിധി അനുവദിക്കുമ്പോള്‍ ഈ തുക കുറവ് വരുത്തും. ഈ സാമ്പത്തിk വര്‍ഷത്തിന്റെ തുടക്കത്തില്‍ 2000 കോടി കടമെടുക്കാനാണ് കേരളം അനുമതി തേടിയത്. ഇത് നിഷേധിച്ചതോടെയാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന പരിധി 32425 കോടി രൂപയാണ്. തുടര്‍ന്നും അനുമതി നേടിയെടുക്കാന്‍ കേന്ദ്രത്തെ സമ്മര്‍ദ്ദം ചെലുത്താണ് സംസ്ഥാന തീരുമാനം


LEAVE A REPLY

Please enter your comment!
Please enter your name here