കോഴിക്കോട്. കുറഞ്ഞനാളുകൊണ്ട് ശ്രദ്ധേയയായി കത്തിപ്പൊലിയാനായിരുന്നു ആ യുവതിയുടെ വിധി. നടിയും മോഡലുമായ ഷഹാനയുടെ മരണം ബന്ധുതക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇരുപതുവയസില്‍ തന്നെ പേരെടുത്ത ഷഹാന സിനിമയിലേക്കുള്ള വഴിയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.

കാസർഗോഡ് സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സ്വന്തം നാടായ ചെറുവതൂരിലേക്ക് കൊണ്ടുപോകും.
പറമ്പില്‍ ബസാറിലുള്ള വാടക വീട്ടിലാണ് ഷഹാന ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വീടിന്റെ ജനലഴിയില്‍ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് സജാദ് പോലീസിന് നൽകിയ മൊഴി.
എന്നാൽ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ സജാദ് നിരന്തരം മർദിക്കാറുണ്ടെന്ന് ഷഹാനയുടെ മാതാവ് ഉമൈബ പറഞ്ഞു. ഒന്നിലേറെ പേർ ചേർന്ന് കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു. ഒന്നരവർഷമായി വിവാഹം കഴിഞ്ഞിട്ട്. പിന്നീട് മകളെ കാണാൻ സജാദ് അനുവദിച്ചില്ല. നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സ്വന്തം നാടായ ചെറുവതൂരിലേക്ക് കൊണ്ടുപോകും. ഇന്ന് തന്നെ ഖബറടക്കം നടത്തും. സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്ക് ഇന്നലെയും വീട്ടിൽ ഉണ്ടായിരുന്നു. ഇക്കാര്യം ഷഹാന ഉമ്മയെ വിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് ഇന്നലെ രാത്രി

ഗുരുതരമായി പരുക്കേറ്റുവെന്നറിയിച്ച് ഫോൺ വന്നിരുന്നുവെന്നും കുടുംബം അറിയിച്ചു. ഇവിടെ എത്തിയപ്പോഴായിരുന്നു മരിച്ച വിവരം അറിയുന്നത്. ഷഹാനയുടെ
ഇരുപതാം ജൻമദിനമായ ഇന്ന് ആശംസകള്‍നേരാന്‍കാത്തിരുന്നവരുടെ മുന്നില്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here