മില്‍മ തിരുവനന്തപുരം മേഖലായൂണിയന്‍തിരഞ്ഞെടുപ്പില്‍ പത്തനം തിട്ടയില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി സ്‌റ്റേചെയ്തു

പത്തനംതിട്ട.മില്‍മ തിരുവനന്തപുരം മേഖലായൂണിയന്‍തിരഞ്ഞെടുപ്പില്‍ പത്തനം തിട്ടയില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി സ്‌റ്റേചെയ്തു.
ഏപ്രില്‍ 9ന് നടന്ന മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട വനിതമണ്ഡലത്തില്‍ നിന്നും മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബീനയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച റിട്ടേണിംങ് ഓഫീസറുടെ നടപടി ആണ് സ്റ്റേ ചെയ്തത്.


ഈ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 165 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത് ഇതില്‍ 159 വോട്ടുകള്‍ പോള്‍ ചെയ്തു.നേരത്തേയുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവു പ്രകാരം ജില്ലയിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അഡ്മിനിസ്‌ട്രേറ്റര്‍മാരും ഉള്ള സംഘങ്ങളിലെ വോട്ടുകള്‍ രണ്ടാം ബോക്‌സിലും തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണ സമിതി അഫിലിയേഷന്‍ നല്‍കിയ സംഘങ്ങളിലെ വോട്ടുകള്‍ മൂന്നാം ബോക്‌സിലും സൂക്ഷിക്കണമെന്നും ആദ്യ ബോക്‌സിലെ വോട്ടുകള്‍ കൂടാതെ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍മാത്രമേ ഫലപ്രഖ്യാപനം നടത്താവൂ എന്നും ഒന്നും രണ്ടും ബോക്‌സിലെ വോട്ടുകള്‍ ഫലപ്രഖ്യാപനത്തെ ബാധിക്കും ബാധിക്കും എങ്കില്‍ കോടതിവിധിക്ക് വിധേയമായേ പ്രഖ്യാപനം നടത്താവൂ എന്നും പറഞ്ഞിരുന്നു.

എന്നാല്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 72വോട്ടുകള്‍ തുല്യമായി വന്ന വനിതാ മണ്ഡലത്തിലെ ഫലപ്രഖ്യാപനം റിട്ടേണിംങ് ഓഫിസര്‍ ടോസ് ഇടാതെ ഒന്നും രണ്ടും ബോക്‌സുകളിലെ വോട്ടുകള്‍ കൂടി കൂട്ടി 85വോട്ടുകള്‍ നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് കോടതി അലക്ഷ്യം ആണെന്നുകാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി എസ് ഇന്ദിരഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് പിആര്‍ രവിയാണ് ഇടക്കാല ഉത്തരവിലൂടെ നടപടി സ്റ്റേ ചെയ്തത്. ഇന്ദിരക്കുവേണ്ടി അഡ്വ.എന്‍ ആനന്ദ് ഹൈക്കോടതിയില്‍ ഹാജരായി.

Advertisement