തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് വ്യക്തമാക്കി ഡി.ജി.പി അനിൽ കാന്ത്. തലസ്ഥാനത്ത് നടന്ന
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡി.ജി.പി ഇക്കാര്യം വെളിപ്പെടുത്തിയത്. .

ഗുണ്ടകൾക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്നും ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസടുക്കണമെന്നും ഡി.ജി.പി യോഗത്തിൽ ആവശ്യപ്പെട്ടു. വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടത്തുന്നുണ്ടെന്നും അത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഡി.ജി.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here