കൊച്ചി.സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ കേന്ദ്ര സർക്കാർ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. കേസന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്.


2012 ൽ നിയമഭാസമ്മേളനം നടക്കുന്ന സമയത്ത് എംഎൽഎ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയിൽ വെച്ച് പരാതിക്കാരിയെ ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ ഹൈബി ഈഡനെ വീണ്ടും ചോദ്യം ചെയ്യും. സോളാർ കേസ് സി ബി ഐ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയായ ഒരാളെ ചോദ്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here