കൊല്ലത്ത് മദ്യലഹരിയിൽ കെഎസ്ആർടിസി ബസിൻറെ ചില്ല് എറിഞ്ഞു പൊട്ടിച്ച യുവാവ് അറസ്റ്റിൽ

Advertisement

കൊല്ലം: മദ്യലഹരിയിൽ കെഎസ്ആർടിസി ബസിൻറെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി.
പുനലൂർ തിങ്കൾ കരിക്കം വില്ലേജിൽ ഭാരതിപുരം വെള്ളില പച്ചയിൽ വീട്ടിൽ മണികുട്ടനെയാണ് (25) പുനലൂർ പോലീസ് അറസ്‌റ്റു ചെയ്തത്.

മെയ് 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത് അടൂരിൽ നിന്നും പുനലൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതി മദ്യലഹരിയിൽ യാത്രക്കാരോട് മോശമായി പെരുമാറുകയും പാറക്കല്ല് എടുത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. അറസ്‌റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement