സുപ്രഭാതം റിപ്പോർട്ടർ യു എച്ച്‌ സിദ്ദീഖ് നിര്യാതനായി

Advertisement

കാസർക്കോട്: പ്രമുഖ സ്‌പോർട്ട് ലേഖകനും സുപ്രഭാതം കോഴിക്കോട് യൂണിറ്റിൽ സീനിയർ റിപ്പോർട്ടറുമായ യു എച്ച്‌ സിദ്ദീഖ് (42)അന്തരിച്ചു.

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസർകോടേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെതുടർന്ന് ട്രെയ്‌നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിൽ. കായിക മേഖലയിലെ റിപോർട്ടിങിന് നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഇടുക്കി സ്വദേശിയാണ്. തേജസ് ദിനപത്രത്തിലെ മുൻ ലേഖകൻ ആയിരുന്നു.

Advertisement