കൊച്ചി. കെ.വി.തോമസിനോട് പൊതുസമൂഹത്തിന് പുച്ഛമാണെന്നും പുറത്താക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു വെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

സി പി എം അണികൾക്കും അവജ്ഞയായിരിക്കും, ആശയപരമായ അഭിപ്രായ വ്യത്യാസം കൊണ്ടല്ല പുറത്ത് പോയത്. കോൺഗ്രസ് സഹിച്ചത് ഇനി സിപിഎം സഹിക്കട്ടെ. കുലം കുത്തികളെന്ന് പറഞ്ഞശേഷം കുലംകുത്തികളെ ഷാളണിയിച്ച് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി

തൃക്കാക്കരയിൽ കെ.വി.തോമസ് എൽ ഡി എഫ് ക്യാമ്പിൽ പോയത് കൂടുതൽ വോട്ട് കോൺഗ്രസിന് നേടിത്തരും.എറണാകുളത്ത് അദ്ദേഹമല്ലാതെ ആര് മത്സരിച്ചാലും തോൽപിക്കാൻ നോക്കുന്നത് പതിവ് ആണ്. കേരളത്തിന്റെ പൊതു ബോധത്തെയാണ് കെ.വി.തോമസ് വെല്ലുവിളിച്ചത്. അതിനുള്ള മറുപടി തൃക്കാക്കരയിലെ ജനം കൊടുക്കും

കേരളത്തിൽ ഗുണ്ടാ കോറിഡോർ ആണുള്ളത്. മയക്കുമരുന്ന് മാഫിയയുടെ ലോക്കൽ ഗാർഡിയൻ സിപിഎം ആണ്.

സംസ്ഥാന സർക്കാരിന് താത്പര്യം കമ്മീഷൻ റെയിൽ മാത്രമാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രിയെ കൊണ്ട് പറയിക്കുന്നത് ഉപജാപകവൃന്ദം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പദപ്രയോഗം ആയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here