കോഴിക്കോട്. ചേവായൂരില്‍ നടിയും മോഡലുമായ ഷഹാന ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ . സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.കാസര്‍കോട് സ്വദേശിയാണ് ഷഹന.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് പീഡിപ്പിച്ചിരുന്നു.

കോഴിക്കോട് നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ദുരുഹത ആവർത്തിച്ചു കുടുംബം. ഷഹാനയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിവസം അവൾ ആത്മഹത്യ ചെയ്യില്ല. ഭർത്താവ് സജാദ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഉമ്മ ഉമൈബ 24 നോട്‌ പറഞ്ഞു.

ഇന്ന് ഇരുപതാം പിറന്നാൾ ആഘോഷിക്കേണ്ട ഷഹാനയാണ് മോർച്ചറിയിൽ ചേതനയറ്റ് കിടക്കുന്നത്. ഭർത്താവ് സജാദ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇക്കാര്യം പലതവണ വീട്ടിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഷഹാനയ്ക്ക് ഗുരുതരമായ പരുക്കുണ്ട് എന്ന പറഞ്ഞു കാസർകോട്ടേക്ക് ഫോൺ വന്നു. കോഴിക്കോട് എത്തിയപ്പോഴാണ് മരിച്ച കാര്യം അറിയുന്നത്. ഷഹാനയെ ഒന്നിലധികം പേർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ഒന്നര വർഷം മുമ്പായിരുന്നു ഷഹാനയുടെയും സജാദിന്റെയും വിവാഹം. കോഴിക്കോട്ടെത്തിയ ഷഹാനയെ പിന്നീട് കുടുംബം കണ്ടില്ല. കാണാൻ വരുന്നുണ്ടെന്ന് പറയുമ്പോൾ മേൽവിലാസം തരാതെ സജാദ് ഒഴിഞ്ഞുമാറും . കാസർകോട്ടേക്ക് വരാറുമില്ല.ഷഹാന സിനിമയിലും മോഡലിങ്ങിലും അഭിനയിച്ച ഉണ്ടാക്കുന്ന പണം ഉപയോഗിച്ചാണ് സജാദ് ജീവിക്കുന്നത്. ശ്രീധനം കൂടുതൽ ആവശ്യപ്പെട്ടും ഉപദ്രവിക്കാറുണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഭർത്താവ് സാജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here