കൊച്ചി. തൃക്കാക്കര പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ഈ ഉപതിരഞ്ഞെടുപ്പിനെ സൗഭാഗ്യമെന്ന് വിശേഷിപ്പിച്ചത് വിവാദമായി. തൃക്കാക്കരക്കാര്‍ക്ക് തെറ്റു തിരുത്താനുള്ള അവസരമാണെന്നും നൂറു തികയ്ക്കണമെന്നും അത്തരമൊരു സൗഭാഗ്യമാണ് മുന്നണിക്ക് കൈവന്നതെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. പിടിയുടെ മരണത്തെയാണോ മുഖ്യമന്ത്രി സൗഭാഗ്യമെന്ന് വിശേഷിപ്പിച്ചതെന്നും അത് അദ്ദേഹത്തെപ്പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും സ്ഥാനാര്‍ഥിയും പിടി തോമസിന്റെ പത്‌നിയുമായ ഉമാ തോമസ് പ്രതികരിച്ചു.

വലിയ സങ്കടമുണ്ടായി മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍. പിടിയെ ജനങ്ങള്‍ വമ്പിച്ചഭൂരിപക്ഷത്തോടെ രണ്ടാമതും തിരഞ്ഞെടുത്തതാണ്.അബദ്ധം പറ്റിയെന്നുപറയുന്നത് ശരിയല്ല. പിടിയെ ഉചിതമായരീതിയില്‍ അന്ത്യയാത്രനല്‍കി അയച്ചതും എല്ലാവരും കണ്ടതാണ്.ജന നേതാവിന്റെ മരണം സൗഭാഗ്യം എന്ന് വിശേഷിപ്പിച്ചത് മോശമായി, ഉമ പ്രതികരിച്ചു.കേരളം മുഴുവന്‍ തലകുനിക്കേണ്ട ഒരു പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ഇരിക്കുന്നസ്ഥാനത്തിന് യോജിക്കാത്ത പദപ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here