ന്യൂഡെല്‍ഹി . ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഗോൾഡൻ ടാപ്പ് എന്ന പേരിൽ റവന്യു ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ മുപ്പത്തിരണ്ടര കോടി രൂപ വിലമതിക്കുന്ന അറുപത്തിയൊന്നര കിലോ സ്വർണം പിടികൂടി. എയർ കാർഗോ കോംപ്ലക്സിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം കണ്ടെത്തിയത്.

99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വർണമാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സ്റ്റീൽ വാൽവുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ചൈനയിൽ നിന്ന് ജപ്പാൻ വിമാനത്തിലാണ് കള്ളക്കടത്ത് സ്വർണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയതെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.