കൊച്ചി.പിണറായി വിജയന്‍ കരുത്തനായ നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി എന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്റ്റാലിന്‍ പറയുമ്ബോള്‍ താന്‍ അല്ലെന്ന് പറയണോയെന്ന് അദ്ദേഹം ചോദിച്ചു.

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.വി. തോമസ്.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചുമാണ് കെ.വി.തോമസ് തൃക്കാക്കരയിലെ എല്‍ഡിഎഫ് കൺവെൻഷൻ വേദിനിറഞ്ഞത്. മുദ്രാവാക്യം വിളിച്ചും പൊന്നാടയണിയിച്ചുമായിരുന്നു കെ.വി.തോമസിൻ്റെ ഇടതു വേദിയിലേക്കുള്ള പ്രവേശനം.
പി.ടി.തോമസ് അടുത്ത സുഹൃത്താണെന്ന് ആവർത്തിച്ച കെ.വി.തോമസ് അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും കോൺഗ്രസ് നേതാക്കൾ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.

പാലാരിവട്ടം പാലത്തിന് സമീപം എല്‍ഡിഎഫ് ഒരുക്കിയ പന്തലിൽ, തിങ്ങിനിറഞ്ഞ കൺവെൻഷൻ വേദിയിലേക്ക് കെ.വി.തോമസെത്തി. മുദ്രാവാക്യം മുഴക്കി പ്രവർത്തകർ സ്വീകരിച്ച് വേദിയിലെത്തിച്ചു.

ഉദ്ഘാടന പ്രസംഗ മധ്യേയെത്തിയ കെ.വി.തോമസിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പൊന്നാടയണിയിച്ചു. തോപ്പുംപടിയിൽനിന്ന് വേദിയിലെത്താൻ വൈകിയതിന് പരിഹാരം കെ.റെയിലെന്ന് മുഖ്യമന്ത്രി.

നാടിൻ്റെ വികസന പക്ഷത്തു നിൽക്കുന്നതുകൊണ്ടാണ് തോമസ് മാഷ് വേദിയിലെത്തിയതെന്ന് പ്രസംഗിച്ച് മുഖ്യമന്ത്രി മടങ്ങി.
വികസനം കൊണ്ടുവരാൻ കഴിവുള്ള കരുത്തനായ നേതാവാണ് പിണറായി വിജയനെന്ന് പറഞ്ഞ കെ.വി.തോമസ് ഇന്ത്യയെ ഭരിക്കാൻ കഴിവുള്ള ആളാണ് പിണറായിയെന്നും അവകാശപ്പെട്ടു.
യുഡിഎഫ് കല്ലിട്ട് പോയ പദ്ധതികൾ പിണറായി വിജയൻ പൂർത്തിയാക്കി. പത്തൊൻപത് എം.പിമാർ എന്ത് ചെയ്തെന്ന വിമർശനവും കോൺഗ്രസിന് നേരെ ഉന്നയിച്ചു.
പി.ടി.യുടെ ഓർമകൾക്ക് മുൻപിൽ തലകുനിക്കുന്നുവെന്ന് പറഞ്ഞ തോമസ് മാഷ് പി.ടി. പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് കേൾക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. അച്ചൻ മരിച്ചാൽ മകൻ
ഭർത്താവ് മരിച്ചാൽ ഭാര്യ എന്നത് മാറ്റണം.കോൺഗ്രസുകാരനായി തന്നെ ജോ ജോസഫിനായി വോട്ട് ചോദിക്കുന്നുവെന്ന് എല്‍ഡിഎഫ് വേദിയിലും കെ.വി.തോമസ് നിലപാട് ആവർത്തിച്ചു.കോൺഗ്രസിൽ ഏഴ് പ്രാവശ്യം ജയിച്ചവർക്ക് സീറ്റ് നൽകില്ല ഏഴ് പ്രാവശ്യം തോറ്റവർക്ക് സീറ്റുണ്ട്. തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here