കൊച്ചി. വികസനമാണ് ഇടതു മുന്നണിയുടെ മുദ്രാവാക്യം, കെ.വി തോമസിന്റെ കടന്നു വരവ് വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് തൃക്കാക്കരയിൽ ഇടതു മുന്നണി സർക്കാരിന്റെ ബദൽ രാഷ്ടീയത്തിന് വോട്ടു ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് സഭയുടെ പ്രതിനിധിയെന്ന ആരോപണത്തിന് നിയമസഭയുടെ പ്രതിനിധിആണെന്നും തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി മറുപടി നല്‍കി.

ദേശീയ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പെന്നാണ് തൃക്കാക്കരയെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശേഷണം, ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനും ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കും കോൺഗ്രസ് ഒരു പ്രതിരോധമല്ല, പൊതുമേഖലയെ ശക്തിപ്പെടുത്തുകയും മതനിരപേക്ഷത ഉയർത്തിപിടിക്കുകയും ചെയ്യുന്ന ഇടതു സർക്കാർ ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു , തൃക്കാക്കര ബദൽ രാഷ്ട്രീയത്തിനുള്ള അംഗീകാരമാവണമെന്നും ആയിരു ഖ്യമന്ത്രിയുടെ ആമുഖം

പ്രസംഗ മധ്യേ വേദിയിലെത്തിയ കെ.വി തോമസിനെ പ്രസംഗം നിർത്തി മുഖ്യമന്ത്രി സ്വാഗതം ചെയ്തു

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി ഇടതു മുന്നണിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് കെ.വി തോമസിന്റെ കടന്നു വരവെന്നും മുഖ്യമന്ത്രിയുടെ പ്രശംസ

ജോ ജോസഫിനെതിരായ സഭയുടെ പ്രതിനിധിയെന്ന ആരോപണത്തിന് നർമ്മം കലർത്തി മുഖ്യമന്ത്രി മറുപടി നൽകി , ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന് അത് നിയമ സഭയുടെ ആകുമെന്നും പറഞ്ഞാണ് ഒരു മണിക്കൂർ നീണ്ട പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here