ഉദയ്പൂര്‍. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ വി തോമസിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കോണ്‍ഗ്രസ് വിലക്കുമറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതുമുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കെവി തോമസിന് ഒരു രക്തസാക്ഷി പരിവേഷം നല്കാതിരിക്കാന് പാര്‍ട്ടി നേതൃത്വത്വം ശ്രമിച്ചിരുന്നു. കെവി തോമസിനെ പുറത്താക്കാതെ നിലനിര്‍ത്തിയത് തിരിച്ചടിയായി.
എന്നാല്‍ തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ കെവി തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ നിലപാട് എടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ഇടതുകണ്വന്ഷനില് പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത്ു. ഇതോടെയാണ് നടപടി. കോണ്‍ഗ്രസ് ചിന്തന്‍ശിബിരം നടക്കുന്ന രാജസ്താനിലെ ഉദയ്പൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് പുറത്താക്കല്‍ വാര്‍ത്ത അറിയിച്ചത്.