തിരുവനന്തപുരം. ആനാട് രണ്ടു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്ന യുവാവിനെയും,യുവതിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ആനാട് സ്വദേശികളായ അഭിലാഷ്,ബിന്ദു എന്നിവരാണ് മരിച്ചത്.ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ വാടക കെട്ടിടത്തിലാണ് സംഭവം നടന്നത്.
ഇന്നലെയാണ് അഭിലാഷ് വിദേശത്ത് നിന്നെത്തിയത്.ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബിന്ദു,അഭിലാഷിന്റെ യും ബിന്ദുവിന്റെ ആറ് വയസുള്ള മകളുടേയും ശരീരത്തിലേക്ക് മണ്ണണ്ണ
ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.
നെടുമങ്ങാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.