കണ്ണൂര്‍ : സി.പി.എം സൈബര്‍ പോരാളിയും ശുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി.
വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് ആകാശ് വിവാഹം കഴിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഏച്ചൂര്‍ സി.ആര്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വധൂ – വരന്മാരുടെ ബന്ധുമിത്രാദികളും ആകാശിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഫോളോവേഴ്സുമടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനാല്‍ ആകാശിന്റെ ആരാധ്യപുരുഷനായ പി.ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്ജുന് ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശ്.
ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ കേസില്‍ പ്രതിയാക്കി ചേര്‍ത്തിരുന്നില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതിയായി അര്ജുന് ആയ ങ്കി അറസ്റ്റിലായതിനു ശേഷം സി.പി.എം സൈബര്‍ പോരാളികളായ അര്ജുന് ആയങ്കിക്കും ആകാശിനുമെതിരെ സ്വരം കടുപ്പിച്ചതോടെയാണ് ഇരുവരും പാര്‍ട്ടിക്കെതിരെയും ഡി.വൈ.എഫ്.ഐ ക്കെതിരെയും വിമര്ശനമാരംഭിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ കണ്ണൂര്‍ സീറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.