തൊടുപുഴ. മൂന്നര വയസുകാരനെ തൊടുപുഴയില്‍ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വര്‍ഷം തടവ്.ശിക്ഷ വിധിച്ചത് തൊടുപുഴ പോക്‌സോ കോടതിയാണ്.

21 വര്‍ഷം തടവ് വിവിധ വകുപ്പുകളിലായാണ്. ശിക്ഷ 15 വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു.

ഇയാള്‍ മൂന്നര വയസുകാരന്റെ സഹോദരനായ ഏഴ് വയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസിലും പ്രതിയാണ്. മുന്നരവയസുകാരനോട് ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിയുടെ ലക്ഷ്യം ഏഴ് വയസുകാരനെപോലെ മൂന്നര വയസുള്ള കുട്ടിയെയും മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു വെന്ന് കാണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു.