കൊച്ചി. നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി. തെളിവുകൾ ഹാജരാക്കാതെ ഹർജി തീർപ്പാക്കാൻ കഴിയില്ല. ഫോൺ വിവരങ്ങൾ നശിപ്പിച്ചതിന് ദിലീപിൻ്റെ അഭിഭാഷകർക്ക് എതിരെ കേസ് എടുത്തോയെന്നും കോടതി.ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷൻ. കേസ് മാസം 19 ന് വീണ്ടും പരിഗണിക്കും.

നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ച പ്രോസിക്യൂഷന് രൂക്ഷ വിമർശനമാണ് ഇന്ന് കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ എന്തുണ്ടെന്നായിരുന്ന പ്രോസിക്യൂഷനോട് കോടതി ചോദ്യം.നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി നിർദ്ധേശിച്ചു.പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും പ്രോസിക്യൂഷനെ കോടതി ഓർമ്മപ്പെടുത്തി.


പ്രോസിക്യൂട്ടറോട് സഹതാപം ഉണ്ടെന്ന് പറഞ്ഞ കോടതി , രേഖകൾ ഹാജരാക്കാതെ ഹർജിയിൽ തീർപ്പു കൽപ്പിക്കില്ലെന്നും വ്യക്തമാക്കി.
ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്നും ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും കോടതി വാക്കാൽ ചോദിച്ചു.


രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ എങ്ങിനെ പുറത്തുപോയെന്ന് പ്രോസിക്യൂഷൻ മറുപടിമെന്നും കോടതി പറഞ്ഞു.എന്നാൽ ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച പ്രോസിക്യൂഷൻ. തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടു.കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.