ചങ്ങനാശ്ശേരി:തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് എൻ എസ് എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരൻ നായരെ കണ്ടു. പിന്തുണ തേടിയാണ് ഇടതുപക്ഷ സ്ഥാനാർഥി എത്തിയത്. ജി സുകുമാരൻ നായർ അനുഗ്രഹം നൽകിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോ ജോസഫ് പ്രതികരിച്ചു
പൂർണ വിജയപ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നതോടെ പ്രചാരണം ശക്തമാകും. കെ വി തോമസിന്റെ വരവും ഗുണം ചെയ്യും. വികസനത്തിന് ജനപിന്തുണ ലഭിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.