കൊച്ചി:
 മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചതായി കെ വി തോമസ് പറഞ്ഞു. അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തലമുറ മാറ്റം വി ഡി സതീശൻ അടക്കമുള്ള നേതാക്കൾക്ക് ബാധകമല്ലേയെന്നും കെ വി തോമസ് ചോദിച്ചു
ഇടതുമുന്നണിയുടെ വികസന കാഴ്ചപ്പാടാണ് അവരോട് താത്പര്യം തോന്നാൻ കാരണം. വികസന കാര്യങ്ങൾ വരുമ്പോൾ അനാവശ്യമായ രാഷ്ട്രീയം കൊണ്ടുവരരുത്. വികസന വിഷയം എന്തുകൊണ്ട് യുഡിഎഫിന്റെ വേദികളിൽ പറയാൻ അവസരം നൽകുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു
2018 മുതൽ തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണ് യുഡിഎഫ്. എല്ലാവരും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. തന്നേക്കാൾ ഒരു വയസ്സ് കുറവേയുള്ളു കെ സുധാകരന്. അദ്ദേഹം അടുത്ത തവണ പാർലമെന്റിലേക്ക് മത്സരിക്കുമോ. അഞ്ച് ടേം കഴിഞ്ഞു വി ഡി സതീശന്. അടുത്ത തലമുറക്ക് വേണ്ടി മാറിക്കൊടുക്കുമോയെന്നും സതീശൻ ചോദിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here