കൊല്ലം: കൊട്ടിയത്ത് 60 അടി താഴ്ചയുള്ള കിണറില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം 24 മണിക്കൂര്‍ തിരച്ചിലിനുശേഷം കണ്ടെത്തി. നെടുമ്പന മുട്ടക്കാവ് പിറവന്തലഴികത്ത് സുധീറിനെ(26)യാണ് കണ്ടെത്തിയത്.
ബുധനാഴ്ച കൊട്ടിയം പുഞ്ചിരി ചിറയിലെ ഒരു കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കുടുങ്ങിയത്. സുധീറിനെ കണ്ടെത്താന്‍ സമാന്തരമായ മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ സുധീര്സാബു,അമീര്‍,മണികണ്ഠന്,നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് കിണറില്‍ റിംങ് ഇറക്കുന്ന ജോലി ചെയ്തത്. ഉച്ചക്ക് കിണറിനുള്ളില്‍ റിംങ് ഉറപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ സുധീറിനു മീതേ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
മണ്ണ് ഇടിയുന്നത് കണ്ട്പുറത്തുകടക്കാന് കയറില്‍ തൂങ്ങികയറുന്നതിനിടെ വശത്തെ തൊടിഇടിഞ്ഞ് ഇയാളുടെ തോളിലേക്കു വീഴുകയും പിടിവിട്ട് താഴേക്ക് പോവുൂകയുമാിരുന്നു. പിന്നീട് 60 അടിക്കുമുകളില്‍ താഴ്ചയുള്ള കിണറില്‍ പകുതി മണ്ണ് മൂടി. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴും മണ്ണ് ഇടിഞ്ഞു. പിന്നീട് ജെസിബി എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ 24മണിക്കൂറിനുശേഷമാണ് സമാന്തരമായി കിണര്‍കുഴിച്ച് ആളെ പുറത്തെടുക്കാനായത്. സുധീറിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കുമാറ്റി.