പൊതുവേദിയിൽ സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ച സംഭവം:
ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഗവര്‍ണര്‍ആരിഫ് മുഹമ്മദ്ഖാന് ശക്തമായി സംഭവത്തെ അപലപിച്ചത് മൗനമായിരുന്ന പലര്‍ക്കും ഞെട്ടലായി. വനിതാകമ്മീഷനും ഇടതുപക്ഷത്തെയും കോണ്‍ഗ്രസിലെയും നേതാക്കളും സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇതാണ് ബാലാവകാശ കമ്മീഷന്പ്രശ്നത്തില് ഇടപെടാന്‍ ഇടയാക്കിയത്.
സമസ്ത സെക്രട്ടറിയോടും പെരിന്തൽമണ്ണ പൊലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടി
സംഭവത്തിനു ശേഷം വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷൻ സ്വമേധായ കേസെടുത്തത്.
പത്താം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്? മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’; മലപ്പുറത്തെ പാതിരാമണ്ണില്‍ സമസ്തയുടെ മുതിര്‍ന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാര് പൊതുവേദിയില്‍ ആക്രോശിച്ചതിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. ഭരണഘടനക്ക് മുന്നില്‍ ആണും പെണ്ണും തുല്യരായ ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ അപമാനിച്ചതാണ് വിവാദമായത്. മുസ്ളീംലീഗ് ചെയര്മാന് സാദിഖലി ശിഹാബ് തങ്ങള്‍ കൂടി ഉള്ള വേദിയിലായിരുന്നു രോഷപ്രകടനം. എന്നാല്‍ ഇതിനെ ആരും വിലക്കിയതുമില്ല.സംഭവത്തെപ്പറ്റി മുസ്ളിംലീഗ് മൗനം ദീക്ഷിക്കുന്നതും വിമര്‍ശനമായി.