ആലപ്പുഴ :മാന്നാർ പരുമലയിലെ വസ്ത്രസ്ഥാപനത്തിൽ തീപിടിത്തം. മെട്രോ സിൽക്‌സ് എന്ന തുണിക്കടയിലാണ് തീപിടിച്ചത്. രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ ഗോഡൗണിലേക്കും തീ പടർന്നു. പുലർച്ചെ ആറ് മണിയോടെ
തീ പടരുന്നതുകണ്ട നാട്ടുകാർ ഉടമയെ വിവരം അറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തുകയുമായിരുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും 15 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അന്വേഷണം തുടരുന്നു.