courtesy. TROLL KERALA

2022 മെയ് 12 വ്യാഴം

BREAKING NEWS

നിലമ്പൂരിലെ വൈദ്യൻ്റെ കൊല: മുഖ്യപ്രതി ഷൈബിൻ10 വർഷം കൊണ്ട് 300 കോടി സമ്പാദിച്ചതായി കണ്ടെത്തി

കൊട്ടിയം തഴുത്തലയിൽ കിണറ്റിൽ മണ്ണിടിഞ്ഞ് വീണ് സ്ഥലത്ത് കിണറിന് സമാന്തരമായി കുഴിയെടുക്കുന പണികൾ പുരോഗമിക്കുന്നു

ശ്രീനിവാസൻ കൊലപാതകം :അറസ്റ്റിലായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കേരളീയം

ഇന്ന് ലോക നേഴ്സസ് ദിനം: ഭുമിയിലെ മാലാഖമാർക്ക്
‘ന്യൂസ് അറ്റ് നെറ്റി’ ൻ്റ ആശംസകൾ

🙏തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസും പ്രസംഗിക്കും.

🙏അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം സംസ്ഥാനത്ത് ശക്തമായ മഴ. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

🙏കെ എസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പളം നല്‍കാനുള്ള പണം മാനേജ്മെന്റുതന്നെ കണ്ടെത്തട്ടെ എന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.

🙏ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഇല്ല. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

🙏തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഞായറാഴ്ച വൈകുന്നേരത്തേക്കു മാറ്റിവച്ചു. ഇന്നലെ വൈകുന്നേരം ഏഴിനു നടത്താനിരുന്നതാണെങ്കിലും മഴമൂലം വീണ്ടും മാറ്റി.

🙏ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ റെനീസിനെ അറസ്റ്റു ചെയ്തു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

🙏വാളയാര്‍ പീഡനക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ്. പീഢനമല്ല, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന മട്ടിലായിരുന്നു സോജന്റെ വിവാദ പരാമര്‍ശം.

🙏ശ്രീനിവാസന്‍ കൊലക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്.

🙏മീ ടു ആരോപണങ്ങളുടെ പേരില്‍ മലപ്പുറം നഗരസഭയില്‍ സിപിഎം മൂന്നാംപടി വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ശശികുമാര്‍ രാജിവച്ചു. മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.

🙏തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫ് പത്രിക നല്‍കിയിട്ടുണ്ട്.

🙏കെ.വി തോമസിന്റെ നിലപാട് എല്‍ഡിഎഫിനു ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മലയാളികള്‍ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്.

🙏ഇടതു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്താനുള്ള കെ.വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സഭയല്ല സിപിഎമ്മാണെന്നും യെച്ചൂരി പറഞ്ഞു.

🙏തൃക്കാക്കരയില്‍ ആംആദ്മി പാര്‍ട്ടി അനുയായികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. അരവിന്ദ് കേജ്രിവാള്‍ ഫാന്‍സ് ക്ലബ് എന്ന കൂട്ടായ്മയാണ് ഇങ്ങനെ തീരുമാനിച്ചത്. കൂട്ടായ്മയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആംആദ്മി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക്.

🙏കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിര്‍മ്മിച്ചതാണു വെടിയുണ്ടകള്‍.

🙏ഇകെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്.

🙏പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം യുഎന്‍ഐ ലേഖകനായിരുന്നു.

🙏നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ബീഹാര്‍ സ്വദേശി മാലിക് (44) ആണ് കൊല്ലപ്പെട്ടത്.

🙏തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ഷിജുവിന്റെ മരണം കൊലപാതകം. ഒന്നിച്ചു മദ്യപിച്ചതിനിടെ പണം കൈക്കലാക്കാന്‍ കൊലപാതകം നടത്തിയ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റിലായി. മേയ് മൂന്നാം തീയതി നെയ്യാറിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ദേശീയം

🙏രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ജയിലില്‍ കഴിയുന്ന ഭൂരിഭാഗം പേര്‍ക്കും മോചനസാധ്യത കുറവ്. രാജ്യദ്രോഹ കുറ്റത്തിനു പുറമേ, യുഎപിഎ വകുപ്പും ചേര്‍ത്താണ് മിക്കവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്ത് 876 കേസുകളിലായി പതിമൂവായിരം പേരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്.

🙏രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണ രേഖയുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു.

🙏മദ്യവുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളുള്ള വാഹനം മറിഞ്ഞത്. തൃശൂരിലെ മണലൂരില്‍നിന്ന് മദ്യവുമായി പോയതായിരുന്നു വാഹനം.

🙏കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. രണ്ടു ദിവസമായി നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

🙏പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുതിയ പുസ്തകം ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.

🙏ട്രെയിനിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. ധന്‍ബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനില്‍ ഉപേക്ഷിച്ചത്. യാത്രക്കാര്‍ ടിടിഇയെ വിവരമറിയിച്ചതോടെ റെയില്‍വേ പോലീസെത്തി കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചു.

🙏താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപി. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു.

അന്തർ ദേശിയം

🙏വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറ ചാനല്‍ ലേഖികയെ ഇസ്രായേല്‍ സൈന്യം തലയ്ക്കു വെടിവെച്ചുകൊന്നു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ലയാണ് തലയ്ക്കു വെടിയേറ്റ് കൊല്ലപ്പെട്ടത്.

🙏സൗദി അറേബ്യയിലെ ജൗഫ് പ്രദേശത്തുനിന്ന് ഒരു കോടി നിരോധിത ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. 24.8 കിലോഗ്രാം ഹാഷിഷും പിടികൂടി.

കായികം

🙏ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹിക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here