കരുനാഗപ്പള്ളി: അന്തര്‍ ജില്ലാ മയക്കുമരുന്ന് വിതരണക്കാരന്‍ അറസ്റ്റില്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ജില്ലകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം ചെയ്യുന്ന പത്തനം തിട്ട, തിരുവല്ല മഞ്ഞാടി കുന്നംതടത്തില്‍ ഗോപു(25) ആണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ കേസുകളുണ്ട്. കരുനാഗപ്പള്ളിയിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇയാള്‍ നിരന്തരം ഈ മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുലശേഖരപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത ഇയാളുടെ പക്കല്‍ 20 പാക്കറ്റ് മയക്കുമരുന്നും ഉണ്ടായിരുന്നു.

ഒരുപാക്കറ്റിന് നാലായിരും മുതല്‍ അയ്യായിരം രൂപവരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.