തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിയത്.

ഇന്നു പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകുന്നേരത്തേക്ക് മാറ്റിയത്. എന്നാൽ മഴ വീണ്ടും കനത്തതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

വെടിക്കെട്ട് എന്ന് നടത്തുമെന്ന് വ്യക്തമല്ല. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുമ്പോൾ തീരുമാനമുണ്ടാകും.