കൊട്ടിയം. പുഞ്ചിരി ചിറയിൽ കിണറ്റിൽ റിങ്ങ് ഇറക്കുന്നതിനിടെ കിണറില്‍ മണ്ണിടിഞ്ഞ് തൊഴിലാളികുടുങ്ങി. മണ്ണിനടിയിലായ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാ(28)ണ് കിണറ്റിൽ കുടുങ്ങിയത്. മണ്ണിനടിയിലായ ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
നാല് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ ഉച്ചക്ക് ഒരു മണിയോടെയാണ് സുധീർ അപകടത്തിൽ പെട്ടത്.റിങ്ങ് ഇറക്കുന്നതിനായി ശ്രമിക്കുമ്പോള്‍ ഉയരത്തില്‍നിന്നും മണ്ണ് അട്ടിയായി മറിഞ്ഞു. 60 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് സുധീര്‍ പെട്ടത്. ഫയര്‍ഫോഴ്സിലെ രണ്ട് പേര് സാഹസികമായി കിണറ്റില്‍ ഇറങ്ങി ശ്രമം ന ടത്തുന്നതിനിടെ ഇവരുടെ മേലേക്ക് വീണ്ടും റിംങുകള് ഇടിഞ്ഞുവീണു. ഭാഗ്യംകൊണ്ടാണ് ഇവര്ക്ക്പുറത്തുകടക്കാനായത്.
സമാന്തരമായി കിണര്‍കുഴിക്കുന്ന ഏറെ ശ്രമകരമായ ജോലിയാണ് നടക്കുന്നത്.
പൊലീസിനും ഫയർഫോഴ്സിനും ഒപ്പം നാട്ടുകാരും പങ്കാളികളായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.’