കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം വെടിക്കുന്ന് നേതാജിനഗർ സ്വദേശി അനന്തു(23)​വിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഭർത്താവിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന യുവതിയുമായി പ്രതി പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. എന്നാൽ,​ യുവതി ഗർഭിണിയായതോടെ പ്രതി വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

യുവതിക്ക് ആദ്യ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. അഞ്ചാലുംമൂട് പൊലീസാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here