തൃശൂർ പൂരം ഇനി അടുത്ത വർഷം ഏപ്രിൽ 30 ന്; പകൽപ്പൂരം മെയ് 1 ന്

തൃശൂർ : ഈ വർഷത്തെ തൃശൂർ പൂരത്തിൻറെ ചടങ്ങുകൾ പൂർത്തിയായി കഴിഞ്ഞു. അടുത്തവർഷം ഏപ്രിൽ30 നാണ് ഇനി പൂരം നടക്കുക.
പകൽപ്പൂരം മെയ് ഒന്നിന് നടക്കും. പൂര വിളംബരം ഏപ്രിൽ 29നായിരിക്കും.

തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും.അതെസമയം കുടമാറ്റത്തിൻറെ സമയത്തടക്കം ഇന്നലെ തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച്‌ പൂരത്തിൻറെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു.

Advertisement