തിരുവനന്തപുരം.സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എംപ്ലോയിസ് അസോസിയേഷൻ സമരത്തില്‍. ലൈബ്രറിയിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുക, കോമൺ പൂൾ ലൈബ്രറി സർവ്വിസിൽ നടപ്പാക്കിയ ഗ്രഡേഷൻ ഇവിടെയും നടപ്പാക്കുക
കാലോചിതമായ മാറ്റങ്ങൾക്ക് അനുസരിച്ച് പുതിയ തസ്തികൾ സൃഷ്ടിക്കുകയും പ്രമോഷനുകൾ നടപ്പിലാക്കുകയും ചെയ്യുക
ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തസ്തിക ഉടൻ അനുവദിക്കുക
ജീവനക്കാരുടെ തടഞ്ഞ് വച്ച പ്രമോഷനുകൾ നടപ്പാക്കുക
പിൻവാതിൽ നിയമനങ്ങളും അനധികൃത കരാർ നിയമനങ്ങളും പിൻവലിക്കുക
എംപ്പോയ്മെന്റ് വഴി നിയമനം ലഭിച്ച വരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ലൈബ്രറി ഓഫീസിന്റെ പണി പൂർത്തി കരിക്കുക
കാലഹരണപ്പെട്ട സ്പെഷ്യൽ റൂൾസ്കൾ പരിഷ്കരിക്കുക
ലൈബ്രറിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എംപ്ലോയിസ് അസോസിയേഷൻ ഉന്നയിക്കുന്നത്

    

1 COMMENT

Comments are closed.