കൊച്ചി.കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കെവി തോമസ്.ഇടതു സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിപങ്കെടുക്കുന്ന ഇടത് കൺവെൻഷനിൽ പങ്കെടുക്കും.
തുടർന്ന് പ്രചരണങ്ങളിലുണ്ടാകും , സ്വന്തം തിരഞ്ഞെടുപ്പ് പോലെ ജോജോസഫിനുവേണ്ടി പ്രവര്‍ത്തിക്കും.
തൻറെ തിരഞ്ഞെടുപ്പ് കാലത്ത് എങ്ങനെ പ്രചരണത്തിന് ഇറങ്ങിയോ അതുപോലെ ഇടത് സ്ഥാനാർത്ഥിക്കായി പ്രചരണത്തിന് ഇറങ്ങും. കോൺഗ്രസുകാരനായി തുടരും. തന്നെ കോണ്‍ഗ്രസുകാരനായി നിലനിര്‍ത്തിയിരിക്കുന്നത് എഐസിസിയാണ്.പുറത്താക്കാന്‍ കഴിയുമെങ്കില്‍പുറത്താക്കട്ടെ. ഇടതുമുന്നണി പദവിയൊന്നും വാഗ്ദാനം നല്‍കിയിട്ടില്ല.ഉമ തോമസ് വരുമെന്ന് പറഞ്ഞിട്ടും വന്നിട്ടില്ല. ആരോ വിലക്കിയതാവാം.

കെ കരുണാകരനും എകെ ആന്‍റണിയും പാര്‍ട്ടിവിട്ടുപോയിട്ടുണ്ട്.