2022 മെയ് 11 ബുധൻ
BREAKING NEWS
മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും തുടങ്ങി
തൃക്കാക്കര: കെ.വി തോമസിൻ്റെ നിലപാട് ഇന്ന് രാവിലെ 11ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും
മൈസൂരുവിൽ നിന്ന് വൈദ്യനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസിൽ നിലമ്പൂരിൽ റിമാൻഡിലായ പ്രതികൾക്ക് വേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും
കെ എസ് ആർ റ്റി സി പ്രതിസന്ധി തുടരുന്നു, ശബളം ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങി ജീവനക്കാർ
കേരളീയം
🙏കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ്.
🙏തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴമൂലമാണ് വെടിക്കെട്ട് മാറ്റിയത്. കുടമാറ്റത്തിന്റെ സമയത്തും തൃശ്ശൂര്‍ നഗരത്തില്‍ മഴ പെയ്തെങ്കിലും ആവേശം ചോരാതെ ആഘോഷമാക്കി.
🙏മുഖ്യമന്ത്രി പിണറായി വിജയന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം.
🙏പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റിലായി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ബി. ജിഷാദിനെയാണ് അറസ്റ്റു ചെയ്തത്.
🙏തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തലകുടുങ്ങി മധ്യവയസ്കന് മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്.
🙏മൂലക്കുരു ചികില്‍സയുടെ ഒറ്റമൂലി കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയാളെ ഒന്നര വര്‍ഷത്തിനുശേഷം പിടികൂടി. മൈസൂര്‍ സ്വദേശിയായ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്.
🙏നൂറനാട് സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
🙏ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ടാഴ്ചക്കകം മാനേജ്മെന്റ് നടപടി എടുക്കണം.
🙏തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ സര്‍ക്കാര്‍ സ്പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വിനീത് കുമാറിനെ നിയമിച്ചു.
🙏മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കേ, പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
🙏തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ മുഖ്യചര്‍ച്ചാ വിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടല്‍ നിര്‍ത്തിവച്ചു.
👍തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ അതേ പേരുള്ള അപരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് സിപിഎം നേതാവ് എം സ്വരാജ്.
🙏രാജ്യത്തെ വനിതാ നിയമ നിര്‍മാതാക്കളുടെ സമ്മേളനമായ വനിതാ പാര്‍ലമെന്റ് ഈ മാസം 26 നു കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
🙏ലോക കേരള സഭയുടെ മൂന്നാം സമ്മേളനം അടുത്ത മാസം 17, 18 തീയതികളില്‍ നടത്തും. ഇതിനായി മൂന്നു കോടി രൂപ നീക്കിവച്ചു.
🙏സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. നാളെ കണ്ണൂരിലെ വധു ഗൃഹത്തിലാണ് വിവാഹം. പ്രണയ വിവാഹമാണ്.
🙏ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നു ചിലര്‍ പ്രചരണം നടത്തുന്നതിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദേവസ്വം ബോര്‍ഡിന്റെ സ്വത്തുക്കള്‍ സര്ക്കാരെടുക്കുന്നുവെന്ന് നുണപ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയം
‘
🙏രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കുന്നതു സംബന്ധിച്ച നിലപാട് ഇന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പുനപരിശോധനവരെ പുതിയ കേസുകള്‍ ഒഴിവാക്കാനാകുമോയെന്നു കോടതി ചോദിച്ചു.
🙏കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎ വര്‍ധിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും.
🙏ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി.
🙏നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി.
🙏കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം.
🙏ബിഹാറിലെ സുല്‍ത്താന്‍ഗഞ്ചില്‍ 1710 കോടി രൂപ ചെലവിട്ട് 2014 മുതല്‍ നിര്‍മിക്കുന്ന പാലം തകര്‍ന്നു വീണു.
അന്തർദേശീയം
🙏അധോലോക രാജാവ് ദാവൂദ് ഇബ്രാമിന്റെ വലംകൈയായ എന്‍ഐഎ കസ്റ്റഡിയിലെടുത്ത സലീം ഫ്രൂട്ട് എന്നറിയപ്പെടുന്ന സലീം ഖുറേഷിക്കെതിരേ കൂടുതല്‍ അന്വേഷണം. ദാവൂദുമായി ബന്ധമുള്ള 25 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി വന്‍ തോതില്‍ പണവും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
🙏ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിച്ച് പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റു ചെയ്യണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.
🙏ജയിലില്‍ കഴിയുന്ന കൊലപ്പുള്ളിക്കൊപ്പം ഒളിച്ചോടിയ ജയില്‍ ഉദ്യോഗസ്ഥ പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം വെടിവച്ചു മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ലോഡര്‍ഡെയില്‍ ജയിലില്‍ കഴിയുകയായിരുന്ന കെയ്സി വൈറ്റ് എന്ന മുപ്പത്തെട്ടുകാരനായ കൊടുംകുറ്റവാളിക്കൊപ്പമാണ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥയായ അമ്പത്തെട്ടുകാരി വിക്കി വൈറ്റ് മുങ്ങിയത്.
🙏തൊഴിലുടമയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചു പ്രവാസികള്‍ക്കു ശിക്ഷ. വനിതാ സ്പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം ദിര്‍ഹവും 30 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളുമായിരുന്നു പ്രതികള്‍ മോഷ്ടിച്ചത്. രാജ്യം വിടാന്‍ തയ്യാറെടുക്കുന്നതിനിടെ എല്ലാ പ്രതികളെയും ദുബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
🙏അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിനെതിരേ സാമൂഹ്യ മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ട്വിറ്ററിനെ വിലയ്ക്കു വാങ്ങിയ ഇലോണ്‍ മസ്കാണ് തീരുമാനമെടുത്തത്.
🙏ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് സെറിബ്രല്‍ അന്യൂറിസം എന്ന രോഗം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്സതേടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാക്കുകയും ചുരുക്കുകയും ചെയ്യുന്ന രോഗമാണ് സെറിബ്രല്‍ അന്യൂറിസം.
കായികം
🙏ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 62 റണ്‍സിന് തോല്പിച്ചാണ് ഹര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റെയും കുതിപ്പ്.