വാട്സാപ്പിൽ പുതിയ മാറ്റങ്ങളുമായി കമ്പനി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇനി 512 ആളുകൾക്ക് അംഗമാകാൻ സാധിക്കും. നിലവിൽ 256 പേർക്കാണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ സാധിക്കുക. ഇത് ഇരട്ടിയാക്കി വർധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ട് ജിബി വരെയുള്ള ഫയലുകൾ വാട്സാപ്പിലൂടെ അയക്കാം എന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. നേരത്തെ വെറും 100 എംബി വലിപ്പമുള്ള ഫയലുകൾ മാത്രമേ അയക്കാൻ സാധിക്കുമായിരുന്നുള്ളൂ. വേണമെങ്കിൽ എച്ച്ഡി ഗുണമേന്മയുള്ള ഒരു മുഴുവൻ സിനിമ തന്നെ വാട്സാപ്പിലൂടെ കൈമാറാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.

ഇങ്ങനെ അയക്കുന്ന ഫയലുകൾ എന്റ് റ്റു എന്റ് എൻക്രിപ്റ്റഡ് ആയിരിക്കും. വലിയ ഫയലുകൾ അയക്കുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴും വൈഫൈ ഉപയോഗിക്കുന്നത് നല്ലതാണെന്നും വാട്സാപ്പ് പറയുന്നു. ഡൗൺലോഡ് ആവുന്നതിന് എത്ര സമയം വേണമെന്ന് അറിയാനും സാധിക്കും.ഇതിന് പുറമെ, സന്ദേശങ്ങൾക്കുള്ള ഇമോജി റിയാക്ഷനുകളും വാട്സാപ്പ് അവതരിപ്പിച്ചു. വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഈ സൗകര്യം ലഭിക്കും.ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പ് ചാറ്റുകളിൽ കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന പുതിയൊരു ഫീച്ചറും വാട്സാപ്പിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതുവഴി, വാട്സാപ്പ് അഡ്മിന്മാർക്ക് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ എല്ലാവർക്കുമായി നീക്കം ചെയ്യാൻ സാധിക്കും. ‘ദിസ് വാസ് റിമൂവ്ഡ് ബൈ ആൻ അഡ്മിൻ’ എന്ന അറിയിപ്പ് സന്ദേശത്തിന് നേരെ കാണാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here