കൊച്ചി. നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. എം ജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്ന് പഴകിയ മയണീസും മാംസവുമടക്കം ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു.സിലോൺ ബേക്ക് ഹൗസ്, എം.ജി റോഡിലെ കൊച്ചി കായൽ , സിലോൺ എന്നീ ഹോട്ടലുകളിൽ നിന്നായി ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കാൻ പാടില്ലാത്ത സിന്തറ്റിക് കളറുകൾ കണ്ടെത്തി. 6 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാവിഭാഗം
നോട്ടീസ് നൽകി. മൂവാറ്റുപുഴ കീച്ചേരിപടി മാർക്കറ്റിൽ 6 കിലോയോളം പഴകിയ മത്സ്യവും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു.