തിരുവനന്തപുരം. കുന്നത്തുകാലിന് സമീപം അഴുകിയ മത്സ്യം അധികൃതർ പിടികൂടി നശിപ്പിച്ചു

ഓട്ടോറിക്ഷയിൽ വില്പന നടത്തിയ അഴുകിയ മത്സ്യമാണ് ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ചേർന്ന് പിടികൂടിയത്. മത്സ്യത്തിൽ പുഴുക്കൾ ഉണ്ട് എന്ന് വിവരം
പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കും കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ്
വാഹനത്തെ തടഞ്ഞു പരിശോധന നടത്തിയത്
ഏകദേശം 100 കിലോയോളം അഴുകിയമത്സ്യമാണ് പിടിച്ചെടുത്തത്