കോഴിക്കോട്:
സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. താമരശ്ശേരി കോരങ്ങാട് മൂന്നാംതോട് ജങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തിൽപെട്ടത്.
പരുക്കേറ്റ പിക്കപ്പ് ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70) ബസ് യാത്രക്കാരായ കൽപ്പറ്റ സ്വദേശിനീ ശരീഫ (35) ,ഫാത്തിമ (8) പുതുപ്പാടി സ്വദേശി അബ്ദുറഹ്മാൻ (38) എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല
 

LEAVE A REPLY

Please enter your comment!
Please enter your name here