കൊച്ചി:
സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറും. സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടും കെ റെയിൽ വരാതെ തടഞ്ഞുനിർത്തുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. 
തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സര രംഗത്ത് നിന്ന് മാറിയതിനാൽ അതിന്റെ ഗുണം ബിജെിക്ക് ലഭിക്കും. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി പി സി ജോർജ് പ്രചാരണത്തിന് വരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എൻ രാധാകൃഷ്ണൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം എത്തിയാണ് രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചത്.