തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന് 106 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വർഷമാണ് ശിക്ഷയെങ്കിലും 25 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.അഞ്ച് വകുപ്പുകളിലായാണ് ഇയാളെ 106 വർഷം കോടതി കഠിന തടവിനു ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറുമാണ് ശിക്ഷിച്ചത്.
2017ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നെയ്യാറ്റിൻകര പോക്സോ കേസുകൾക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here