നെയ്യാറ്റിൻകര: വെടിവെച്ചാൻ കോവിലിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി മുപ്പതോളം പേർക്ക് പരുക്കേറ്റു. കോവിൽ പാലേർക്കുഴിയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല
Home News Breaking News നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; 30 പേർക്ക് പരുക്ക്