കൊച്ചി:
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ വി തോമസ്. മെയ് പന്ത്രണ്ടിന് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും തുടർന്ന് പ്രചരണത്തിന് ഇറങ്ങുമെന്നും കെ വി തോമസ് പറഞ്ഞു. പല കാരണങ്ങൾകൊണ്ടാണ് ജോ ജോസഫിനെ അനുകൂലിക്കുന്നത്.
കോൺഗ്രസിൽ കാണുന്ന ഏകാധിപത്യ സ്വഭാവം ഉൾപ്പെടെ അതിന് കാരണമാണെന്നും കെ വി തോമസ് പറഞ്ഞു. പാർട്ടിക്കെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. സിപിഎം പോലത്തെ കേഡർ പാർട്ടിയല്ല. വിമർശിച്ചാൽ സൈബർ ആക്രമണമാണെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.
കരുണാകരൻ തൃശൂരിൽ തോറ്റില്ലേയെന്നായിരുന്നു ജോ ജോസഫിന്റെ വിജയത്തെകുറിച്ചുള്ള ചോദ്യത്തിനോട് കെ വി തോമസ് പ്രതികരിച്ചത്. എറണാകുളവും തൃശൂരും കോൺഗ്രസിന്റെ സ്വാധീന മണ്ഡലങ്ങളാണെന്നായിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും വളരെ ശക്തമായി നിന്ന മണ്ഡലങ്ങൾ പാർട്ടിയെ കൈവിട്ടിട്ടുണ്ട്, കരുണാകരൻ തൃശൂരിൽ തോറ്റില്ലേ. കോൺഗ്രസിന്റെ അമിതമായ ആത്മവിശ്വാസം എത്രമാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു.
Home News Breaking News തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ്