ആലപ്പുഴ എ.ആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.

വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ
നെജില,മക്കളായ ടിപ്പു സുൽത്താൻ മലാല എന്നിവരാണ് മരിച്ചത്.മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതയാണ് പ്രാഥമിക നിഗമനം.
രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങൾ കണ്ടത്.ഒന്നര വയസുകാരി മലാലയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരൻ ടിപ്പു സുൽത്താനെ
കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജില ഫാനില്‍ തൂങ്ങി മരിച്ചനിലയിലയിലായിരുന്നു. പോലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു.


കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് വിവരം.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.


LEAVE A REPLY

Please enter your comment!
Please enter your name here