ന്യൂ ഡെൽഹി :
പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരമായ പുലിറ്റ്‌സർ പുരസ്‌കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. താലിബാൻ അഫ്ഗാനിസ്ഥാനിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഡാനിഷ് സിദ്ധിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്‌കാരം. പുലിറ്റ്‌സർ പുരസ്‌കാരം ഡാനിഷിന് രണ്ടാം തവണയാണ് ലഭിക്കുന്നത്. പക്ഷേ രണ്ടാം പുരസ്‌കാരം മരണത്തിന് ശേഷമായി മാറി
ഇന്ത്യയിലെ കൊവിഡ് ദുരിതം ഫോട്ടോഗ്രാഫിയിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ്. ഇതിനാണ് പുലിറ്റ്‌സർ പുരസ്‌കാരം. റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം ക്യാമറയിൽ പകർത്തിയതിനായിരുന്നു 2018ൽ അദ്ദേഹത്തിന് പുലിറ്റ്‌സർ ലഭിച്ചത്. റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ്. അഫ്ഗാനിൽ താലിബാൻ-അഫ്ഗാൻ സൈന്യം യുദ്ധത്തിനിടെയാണ് അദ്ദേഹത്തെ താലിബാൻ പിടികൂടി വധിക്കുന്നത്.