തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30 ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് ഫ്ളൈറ്റിലാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രി സഭാ യോഗങ്ങളിലുള്‍പ്പെടെ ഓണ്‍ലൈനായി അദ്ദേഹം പങ്കെടുത്തിരുന്നു. മടങ്ങിയെത്തിയ സാഹചര്യത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി സജീവമാവും. നാളെ തൃക്കാക്കരയിലെ ഇടതുമുന്നണി മണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.