കായംകുളം: ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ഫോൺ ടവറിൽ കയറി യുവതി കടന്നൽക്കുത്തേറ്റ് താഴേക്ക് ചാടി. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കായംകുളം ബിഎസ്എൻഎൽ ഓഫീസിലാണ് സംഭവം
23 വയസ്സുള്ള യുവതിയാണ് ടവറിൽ വലിഞ്ഞുകയറിയത്. കൈയിൽ പെട്രോൾ കുപ്പിയും ലൈറ്ററുമുണ്ടായിരുന്നു. ഭർത്താവിനൊപ്പമുള്ള തന്റെ കുട്ടിയെ തിരികെ ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് യുവതി വിളിച്ചുപറഞ്ഞു. ഇതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി
അഗ്നിരക്ഷാ സേന ടവറിന് ചുറ്റും വല വിരിച്ചു. ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകി. യുവതിയെ കടന്നൽ പൊതിഞ്ഞു. കുത്തേറ്റതോടെ യുവതി താഴേക്ക് ഇറങ്ങാൻ തുടങ്ങി. എന്നാൽ കുത്ത് കൂടിയതോടെ യുവതി താഴെ വിരിച്ച വലയിലേക്ക് എടുത്തുചാടുകയായിരുന്നു. 
താഴെ വീണ യുവതിയെ പ്രാഥമിക ശുശ്രൂഷ നൽകി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയാണ് യുവതി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് യുവതി നൽകിയ പരാതിയുടെ പകർപ്പും കൈയിലുണ്ടായിരുന്നു. ഏപ്രിൽ 13ന് തിരൂരിൽ സഹോദരിയുടെ വീട്ടിൽ വെച്ച് ഭർത്താവ് മർദിച്ചെന്നും മൂന്ന് വയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നുമാണ് പരാതിയിലുള്ളത്.
 

LEAVE A REPLY

Please enter your comment!
Please enter your name here