2022 മെയ് 10 ചൊവ്വ
BREAKING NEWS
രാജ്യദ്രോഹക്കുറ്റം;
*സുപ്രീം കോടതി ഇന്ന്* *അന്തിമവാദം കേൾക്കും*
*കെ എസ് ആർ റ്റി സി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല*
*കലാപം തുടരുന്ന ശ്രീലങ്കയിൽ കർഫ്യൂ നാളെ വരെ നീട്ടി*
*പൂരത്തിലേക്ക് കണ്ണ് തുറന്ന് തൃശൂർ, പൊലിമയോടെ പൂര ചടങ്ങുകൾക്ക് തുടക്കം*
*കേരളീയം,*
🙏ഇന്നു തൃശൂര്‍ പൂരം. ഉച്ചയ്ക്കു രണ്ടിന് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം അഞ്ചിനു കുടമാറ്റം. നാളെ പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. വെട്ടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് ആരേയും അനുവദിക്കില്ലെങ്കിലും റൗണ്ടിലെ ബലക്ഷയമില്ലാത്ത കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതി നല്‍കും.
🙏നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചാണ് നാലര മണിക്കൂറോളം ചോദ്യം ചെയ്തത്.
🙏തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കാഷ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്നു പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി.
🙏രാജ്യദ്രോഹക്കുറ്റ
ത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമത്തിന്റെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുന്നതുവരെ ഹര്‍ജി പരിഗണിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാളെയാണ് ഹര്‍ജി വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ വാദം ആരംഭിക്കുക.
🙏സംസ്ഥാനത്തെ 27 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ കേരളാ റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയലും 2021 ജൂലൈ ഒമ്പതിനാണ് ധാരണാ പത്രം ഒപ്പുവെച്ചത്.
🙏തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്നു പുറത്തുപറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
🙏സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ദിലീപ് കോടതിയില്‍.
🙏നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
🙏വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തില്‍ നടന് ജോജു ജോര്‍ജിനും സംഘടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നടപടി.
🙏കായംകുളത്ത് ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി കടന്നല് ആക്രമണം സഹിക്കാതെ താഴേക്കു ചാടി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്.
🙏അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം അപകീര്‍ത്തിപരമാണെന്ന് ചൂണ്ടിക്കാണിച്ചും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടും മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു.
🙏ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറന്‍സാണ് മരണപ്പെട്ടത്.
🙏ശ്രീനിവാസന് കൊലക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയില്‍നിന്ന് കണ്ടെത്തിയത്.
🙏വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസില്‍ വിചാരണ ആരംഭിച്ചു. സമീപവാസിയായ അര്‍ജുനാണ് പ്രതി. ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതിയിലാണ് വിചാരണ.
*ദേശീയം*
🙏ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച നാട്ടിലേക്കു പണമയക്കാനുള്ള അവസരമാക്കി ഗള്‍ഫിലെ പ്രവാസികള്‍. ഒരു യുഎഇ ദിര്‍ഹത്തിന് 21 രൂപയ്ക്ക് മുകളിലാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഇതോടെ വിനിമയ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലെത്തി.
🙏കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തന്‍ ശിബിര ചര്‍ച്ചകളില്‍. ആറു സമിതികള്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പരിശോധിച്ചു.
.
🙏ഷഹീന്‍ബാഗിലെ കെട്ടിടം പൊളിക്കലിനെതിരെ ഹര്‍ജി നല്കിയ സിപിഎമ്മിനെ വിമര്‍ശിച്ച് സുപ്രീംകോടതി. സിപിഎം എന്തിനാണ് ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല സുപ്രീംകോടതിയെന്ന് വിമര്‍ശിച്ചതോടെ ഹര്‍ജി സിപിഎം പിന്‍വലിച്ചു.
🙏ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ നാലു പേര്‍ക്കു ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
🙏ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളെ വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ. റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ലാന്‍ഡിംഗ് പരീക്ഷണം വൈകാതെ കര്‍ണാടകയില്‍ നടക്കും. തിരുവനന്തപുരം വിഎസ്എസ്സിയിലെ പ്രത്യേക സംഘമാണ് ഈ ഗവേഷണത്തിനു പിന്നില്‍.
.
🙏ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. സബ്സ്ക്രിപ്ഷന് ലക്ഷ്യമിട്ടതിന്റെ 2.94 മടങ്ങാണ്. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ച ഓഹരികള്‍ 6.06 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു.
🙏ഭിന്നശേഷിക്കാരനായ കുട്ടിയെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നത് തടഞ്ഞെന്നാണ് പരാതി.
🙏പഞ്ചാബിലെ മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയില്‍ സ്ഫോടനം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ആക്രമണമാണോ എന്ന് അന്വേഷിച്ചുവരികയാണ്.
*അന്തർദേശീയം*
🙏കുവൈറ്റില്‍ സ്പോണ്സറെയും ഭാര്യയെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ 10 വര്‍ഷത്തിനു ശേഷം സിബിഐ പിടികൂടി. കുവൈറ്റ് പൗരനായ ഫഹദ് ബിന്‍ നാസര്‍ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ ലഖ്നോ സ്വദേശി സന്തോഷ് കുമാര്‍ റാണയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
🙏ശ്രീലങ്കയില്‍ കലാപം. പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ മഹീന്ദയുടെ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് കലാപം പടര്‍ന്നത്. കലാപകാരികള്‍ മന്ത്രിമന്ദിരങ്ങളും വാഹനങ്ങളും കത്തിച്ചു. അഞ്ചു പേര് കൊല്ലപ്പെട്ടു. 160 പേര്‍ക്കു പരിക്ക്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.