തിരുവനന്തപുരം; എറണാകുളത്തേക്കും , തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ്പ് വീക്കെന്റ് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി – സിഫ്റ്റ്. വീക്കെന്റ് സ്പെഷ്യൽ ആയി ആരംഭിക്കുന്ന സർവ്വീസുകൾ വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരത്ത് നിന്നും, അതേ സമയം തന്നെ എറണാകുളത്ത് നിന്നും സർവ്വീസ് ആരംഭിക്കുയും ട്രാഫിക് സാഹചര്യം അനുസരിച്ച് നാല് മണിയ്ക്കൂർ കൊണ്ട് എറണാകുളത്തും, തിരുവനന്തപുരത്തും എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക.

ഈ ബസുകൾ സർവ്വീസ് ആരംഭിച്ചാൽ മറ്റൊരുടത്തും സ്റ്റോപ്പ് ഉണ്ടാവുകയില്ല. (യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രം ടോയിലറ്റ് സൗകര്യത്തിനായി കായംകുളം കൃഷ്ണപുരത്തെ കെടിഡിസിയിൽ സ്റ്റോപ്പ് അനുവദിക്കും.)
ആഴ്ചാവസാനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കുന്നത്. കെഎസ്ആർടിസി- സ്വിഫ്റ്റാണ് സർവ്വീസ് നടത്തുക.

വീക്കന്റ് നോൺ സ്റ്റോപ്പ് സർവ്വീസുകൾക്ക് ഡീലക്സ് ക്ലാസ് ബസുകളാണ് ഉപയോഗിക്കുന്നത്. 369 രൂപയാണ് ടിക്കറ്റ് നിരക്ക്

മേയ് 13, 15തീയതികളിൽ നോൺ സ്റ്റോപ്പ് വീക്കെന്റ് സർവ്വീസുകൾ വൈകുന്നേരം 5.30 തിന് തിരുവനന്തപുരത്ത് നിന്ന് വൈറ്റില ഹബ്ബ് വഴി എറണാകുളത്തേക്കും, അതേ സമയം തന്നെ എറണാകുളത്ത് നിന്നും വൈറ്റില ഹബ്ബ് വഴി തിരുവനന്തപുത്തേക്കും സർവ്വീസ് നടത്തും.
ഈ ബസിനുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com, എന്ന് വെബ്സൈറ്റ് വഴിയോ ente ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972