സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യ ബന്ധനത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏർപ്പെട്ടിട്ടുളളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിലേക്ക് മടങ്ങണമെന്നും നിർദേശമുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചിട്ടുണ്ട്.