എറണാകുളം. ആമ്പല്ലൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ആമ്പല്ലൂർ സ്വദേശി ബഷിറാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ മകൻ ഷാജിയെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊലപാതക സമയത്ത് ഷാജിയും ഷാജിയുടെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.ഷാജി ആക്രി സാധനങ്ങൾ വിൽക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബഷീർ കൂലിപ്പണി ചെയ്യുന്ന ആളാണ്.
സംഭവത്തിൽ മുളന്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.