ആലപ്പുഴ:
തൃക്കാക്കരയിൽ എസ് എൻ ഡി പിയുടെ പിന്തുണ ആർക്കാണെന്ന കാര്യം പുറത്തു പറയേണ്ടതില്ലെനന്ന് വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്. സ്ഥാനാർഥികൾ ആരുമല്ല, സഭയാണ് താരം. 
കുറച്ചുദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. ലൗ ജിഹാദ് കേരളത്തിലുമുണ്ട്. ഒറ്റപ്പെട്ട സംഭവമുണ്ട്. അതിനെ തള്ളുന്നില്ല. കുടുംബത്തോടെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു