കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ബി എസ് എൻ എൽ ടവറിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി.

കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്.

പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ടവറിലെ കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് യുവതി താഴെക്ക് ചാടി. എന്നാൽ ഫയർ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്.

യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കും രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.